ഏറ്റവും മികച്ച കരൾ പരിചരണം ഉറപ്പാക്കുക എന്ന ലക്ഷ്യം; ലിവർ കെയർ യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ച് കൊല്ലം ശാസ്താംകോട്ട ആസ്റ്റർ പി.എം.എഫ്

google news
78

കൊല്ലം: ശാസ്താംകോട്ട ആസ്റ്റർ പി.എം.എഫ് ആശുപത്രിയിൽ  ലിവർ കെയർ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കൊല്ലത്തും പരിസര പ്രദേശങ്ങളിലുമുള്ളവർക്ക് ഏറ്റവും മികച്ച കരൾ പരിചരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി ആസ്റ്റർ മെഡ്സിറ്റിയാണ് ലിവർ കെയർ യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ലിവർ കെയർ യൂണിറ്റിൽ ഗ്യാസ്ട്രോ മെഡിസിൻ, ഗ്യാസ്ട്രോ സർജറി, ലിവർ കെയർ തുടങ്ങി ആസ്റ്റർ മെഡ്സിറ്റിയിലെ വിവിധ സ്പെഷ്യലൈസ്ഡ് വകുപ്പുകളിൽ നിന്നുള്ള പരിചയസമ്പന്നരായ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും.  ആസ്റ്റർ മെഡ്‌സിറ്റിയിൽ കരൾ മാറ്റിവയ്ക്കൽ ചികിത്സ തേടുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്കായി പ്രത്യേക ഇളവുകൾ ലഭ്യമാക്കും എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന സവിശേഷത.

chungath 1

ആസ്റ്റർ പി‌.എം‌.എഫുമായുള്ള സഹകരണത്തിലൂടെ ലോകോത്തര കരൾ പരിചരണ  സേവനങ്ങൾ കൊല്ലത്തേക്ക് വ്യാപിപ്പിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും ആവശ്യക്കാർക്ക് ഏറ്റവും മികച്ച സേവനം തന്നെ ലഭ്യമാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ ഹെപ്പറ്റോ പാൻക്രിയാറ്റോ ബൈലറി ആന്റ് അബ്ഡോമിനൽ മൾട്ടി ഓർഗൻ ട്രാൻസ്പ്ലാൻറ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. ലിവർ കെയർ യൂണിറ്റ് പ്രവർത്തനസജ്ജമായതോടെ ആവശ്യമുള്ളവർക്ക് ലോകോത്തര നിലവാരത്തിലുള്ള ചികിത്സയും പരിചരണവും ഒരു കുടക്കീഴിൽ ലഭ്യമാക്കാൻ കഴിയുമെന്ന്  ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസിൻ പറഞ്ഞു.

read more പ്രതിമാസം 80 ലക്ഷം വാടക; മുഖ്യമന്ത്രിക്ക് 'പറക്കാന്‍' വാടകയ്ക്കെടുത്ത ഹെലികോപ്ടര്‍ തിരുവനന്തപുരത്ത് എത്തി

 ചടങ്ങിൽ ജി.ഐ, എച്ച്.പി.ബി ആൻഡ് മൾട്ടി ഓർഗൻ ട്രാൻസ്പ്ലാന്റ് സർജറി വിഭാഗം കൺസൾട്ടന്റ് ഡോ. ബിജു ചന്ദ്രൻ, ആസ്റ്റർ മെഡ്സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവർ കെയർ വിഭാഗം കൺസൾട്ടന്റ്  ഡോ. വിവേക്, ആസ്റ്റർ പി.എം.എഫ് ക്ലിനിക്കൽ കോഡിനേറ്റർ ഡോ. രാഘവൻ തുടങ്ങിയവർ പങ്കെടുത്തു.

കൊല്ലം ജില്ലയിൽ നിന്നുള്ള നിർധനരായ രോഗികൾക്ക് ചികിത്സാസഹായം ലഭിക്കുന്നതിനായി 7025767676, 8111998163, 8129388744 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം