വിവാദ കണ്‍വെന്‍ഷന്‍ സെന്‍റര്‍ മന്ത്രി ഉദ്ഘാടനം ചെയ്തു

convention inaguration

ച​വ​റ: സി.​പി.​എ​മ്മി​നു​ള്ളി​ല്‍ ഏ​റെ വി​വാ​ദ​ങ്ങ​ള്‍ സൃ​ഷ്​​ടി​ച്ച ച​വ​റ മു​ഖം​മൂ​ടി​മു​ക്കി​ലെ ക​ണ്‍വെ​ന്‍ഷ​ന്‍ സെന്‍റ​ര്‍ മ​ന്ത്രി ജെ.ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ന് പി​രി​വ് ന​ല്‍കി​യി​ല്ലെ​ന്ന പേ​രി​ല്‍ സി.​പി.​എം നേ​താ​വ് ക​ണ്‍വെ​ന്‍ഷ​ന്‍ സെന്‍റ​ര്‍ ഉ​ട​മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ശ​ബ്​​ദ​രേ​ഖ പു​റ​ത്തു​വ​ന്ന​ത് വി​വാ​ദ​മാ​യി​രു​ന്നു.

മ​ന്ത്രി ക​ണ്‍വെ​ന്‍ഷ​ന്‍ സെന്‍റ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തെ​ങ്കി​ലും സ്ഥ​ലം എം.​എ​ല്‍.​എ ഡോ. ​സു​ജി​ത്ത് വി​ജ​യ​ന്‍ പി​ള്ള​യും സി.​പി.​എം നേ​താ​ക്ക​ളും ച​ട​ങ്ങി​ല്‍നി​ന്ന്​ വി​ട്ടു​നി​ന്നു.കു​ന്ന​ത്തൂ​ര്‍ എം.​എ​ല്‍.​എ കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍, മു​ന്‍ എം.​എ​ല്‍.​എ ഷി​ബു ബേ​ബി​ജോ​ണ്‍, അ​ഡ്വ. സി.​പി. സു​ധീ​ഷ്കു​മാ​ര്‍, സ​ന്തോ​ഷ് തു​പ്പാ​ശ്ശേ​രി തു​ട​ങ്ങി നി​ര​വ​ധി രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത്.

അ​മേ​രി​ക്ക​ന്‍ പ്ര​വാ​സി​യാ​യ കോ​വൂ​ര്‍ സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഓ​ഡി​റ്റോ​റി​യം. ശ​ബ്​​ദ​രേ​ഖ വി​വാ​ദ​മാ​യ​തോ​ടെ വി​വാ​ദ​ത്തി​ല​ക​പ്പെ​ട്ട സി.​പി.​എം നേ​താ​വി​നെ പാ​ര്‍ട്ടി സ​സ്‌​പെ​ന്‍ഡ് ചെ​യ്തി​രു​ന്നു.