ബസ് നിരക്ക് വർധന; ആന്റണി രാജുവിനെതിരെ ഭരണപക്ഷ വിദ്യർത്ഥി സംഘടനയായ എൻ എസ് സി

nsc
 തിരുവനന്തപുരം  വിദ്യാർഥികളുടെ ബസ് നിരക്ക് കൂട്ടാൻ തീരുമാനിച്ച ഗതാഗതമന്ത്രിക്കെതിരെ ഭരണപക്ഷ സംഘടനയായ എൻസിപിയുടെ വിദ്യാർഥി സംഘടനയായ എൻഎസ് സി (നാഷണലിസ്റ്റ് സ്റ്റുഡന്റ് കോൺഗ്രസ്). തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ അജു കെ മധുവാണ്  ബസ് നിരക്ക് കൂറ്റുന്നതിനെതിരെ   രൂക്ഷവിമർശനവുമായി മുന്നോട്ടു വന്നത്. കൊറോണ കാലഘട്ടത്തിലും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിൽ നിന്നുവരുന്ന വിദ്യാർഥികളിൽ നിന്ന് യാത്രക്കൂലി പിഴിഞ്ഞെടുക്കുന്ന ഗതാഗതമന്ത്രി ആന്റി രാജു വന്ന വഴി മറക്കരുത് എന്ന് മാത്രം ചിന്തിക്കുക എന്നാണ് അജു പറയുന്നത്.

മന്ത്രി കസേര കാണുമ്പോൾ കുത്തക മുതലാളിമാരെ സഹായിക്കാൻ തോന്നുന്നത് നല്ലത് തന്നെയാണ് പക്ഷേ അത് പാവപ്പെട്ട വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് കൂട്ടി ആവരുത് എന്ന് മാത്രം ഓർക്കുന്നത് നല്ലതാണ് കൺസഷൻ നിരക്ക് കൂട്ടുന്ന തീരുമാനം പിൻവലിച്ചില്ലെങ്കിൽ എൻഎസ് സിയുടെ നേതൃത്വത്തിൽ  വരും ദിവസങ്ങളിൽ സമരങ്ങളിലേക്ക് പോകും. ആവശ്യമെങ്കിൽ ഗതാഗതമന്ത്രി ആന്റണി രാജുവിനെ കരിങ്കൊടി കാണിക്കുമെന്നാണ്  എൻഎസ് സിയുടെ  തീരുമാനം.