ക​ഞ്ചാ​വു പി​ടി​കൂ​ടി​യ സംഭവം: പ്രതി അ​റ​സ്റ്റി​ല്‍

abc
തി​രു​വ​ന​ന്ത​പു​രം : പൗ​ള്‍​ട്രി ഫാ​മി​ല്‍ നി​ന്ന് 55 കി​ലോ ക​ഞ്ചാ​വു പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍. ​ വെമ്പായം തേ​ക്ക​ട​യി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന നെ​ടു​മ​ങ്ങാ​ട് ഈ​സ്റ്റ് ബം​ഗ്ലാ​വ് യാ​ദ​വം വീ​ട്ടി​ല്‍ യ​ദു​കൃ​ഷ്ണ​നാണ് അ​റ​സ്റ്റി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​രം എ​ക്സൈ​സ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ആ​ന്‍​ഡ് ആ​ന്‍റി​ന​ര്‍​ക്കോ​ട്ടി​ക് സ്പെ​ഷ​ല്‍ സ്ക്വാ​ഡി​ലെ എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ടി അ​നി​ല്‍​കു​മാ​ര്‍, എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ടിആ​ര്‍ മു​കേ​ഷ് കു​മാ​ര്‍, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ എ​സ് അ​നി​ല്‍​കു​മാ​ര്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ സു​ബി​ന്‍, ഷം​നാ​ദ്, രാ​ജേ​ഷ്, ഷം​നാ​ദ്, ബി​നു, അ​ഭി​ഷേ​ക്, വ​നി​താ സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍ റ​ജീ​ന, എ​ക്സൈ​സ് ഡ്രൈ​വ​ര്‍ അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ ഉൾപ്പട്ട സംഘം അറസ്റ്റിന് നേതൃത്വം നൽകി