ഈ വര്‍ഷത്തെ ആദ്യ കോംപ്ലക്സ് അധ്യാപക ശാക്തീകരണ പരിപാടിയുമായി കണിയാപുരം സബ് ജില്ല

teachers program

തിരുവനന്തപുരം: കണിയാപുരം സബ് ജില്ലാ 2021 - 22 അധ്യയന വര്‍ഷത്തിലെ ആദ്യ കോംപ്ലക്‌സ് അധ്യാപക ശാക്തീകരണ പരിപാടി 17 - 07 - 2021 ശനിയാഴ്ച വൈകുന്നേരം ഗൂഗിള്‍ മീറ്റ് വഴി നടന്നു.  SCERT അറബിക് റിസര്‍ച്ച് ഓഫീസര്‍ ഡോ. എ സഫീറുദ്ധീന്‍ സാര്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. അറബിക്ക് സ്‌പെഷ്യല്‍ ഓഫീസര്‍ ഹാരിസ് സര്‍ മുഖ്യപ്രഭാഷണം നടത്തി.

കണിയാപുരം ബി.പി.സി ശ്രീ സതീഷ് സര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. SCERT ഫ്‌ലിപ് ഡ് ക്ലാസ്റൂം അവതാരകന്‍ ഷാജല്‍ കക്കോടി സര്‍ ഓണ്‍ലൈന്‍ ക്ലാസിനെ സംബന്ധിച്ച് വിശാലമായ ക്ലാസ് എടുക്കുകയും അധ്യാപകര്‍ക്കുള്ള സംശയ നിവാരണം നടത്തുകയും ചെയ്തു. നാസിറുദ്ധീന്‍ കണിയാപുരം സാറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കോംപ്ലക്‌സ് സെക്രട്ടറി അനീസിന്റെ സ്വാഗതത്തോടെ 7.30 ന് ആരംഭിച്ച യോഗം ട്രഷറര്‍ ഹമീദ് സാറിന്റെ നന്ദിയോടെ 9. മണിയോടെ അവസാനിച്ചു.