മുട്ടിൽ മരം മുറി; ഫോറസ്റ്റ് ഓഫീസറെ അന്വേഷണം ഏൽപ്പിച്ചത് കള്ളൻ്റെ കയ്യിൽ താക്കോൽ കൊടുത്ത പോലെ: രമേശ് ചെന്നിത്തല

ramesh

തിരുവനന്തപുരം: വയനാട് മുട്ടിൽ വനം കൊള്ളയിൽ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ  സർക്കാരിന് കഴിയില്ലെന്ന് രമേശ് ചെന്നിത്തല എം എൽ എ.ഫോറസ്റ്റ് ഓഫീസറെ അന്വേഷണം ഏൽപ്പിച്ചത് കള്ളന്റെ കയ്യിൽ താക്കോൽ കൊടുക്കുന്നത് പോലെയെന്നും അദ്ദേഹം പരിഹസിച്ചു.

മുട്ടിൽ മരം മുറിയിൽ സമഗ്രമായ ജുഡീഷ്യൽ അന്വേഷണം വേണം.മുഖ്യമന്ത്രിയുടെയും റവന്യൂമന്ത്രിയുടെയും പങ്ക് വ്യക്തമാക്കുന്ന തരത്തിൽ അന്വേഷണം നടത്തണമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.