നൈക്കാ ലക്‌സ് സ്റ്റോർ തിരുവനന്തപുരത്ത്

e

തിരുവനന്തപുരം:  രാജ്യത്തെ പ്രമുഖ സൗന്ദര്യ, ഫാഷന്‍ സ്ഥാപനമായ നൈക്കാ തിരുവനന്തപുരത്തെ തങ്ങളുടെ ആദ്യ നൈക്കാ  ലക്‌സ് സ്റ്റോർ ലുലു മാളില്‍ തുറന്നു. ആയിരം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഷോറൂമിൽ പ്രമുഖ അന്തര്‍ദേശീയ, ദേശീയ ബ്രാന്‍ഡുകളായ ഹുഡാ ബ്യൂട്ടി, ഷാര്‍ലറ്റ് ടില്‍ബ്യൂറി, മുറാദ്, പിക്‌സി, ടൂ ഫേസ്ഡ്, എസ്റ്റീലോഡര്‍, വെര്‍സാസ്, കരോലിനാ ഹെറോറാ  തുടങ്ങിയവയുടെ  മേക്കപ്പ്, ചര്‍മ്മസംരക്ഷണ വസ്തുക്കള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയുടെ വിപുലമായ കളക്ഷനുകള്‍ ലഭ്യമാണ്. തിരുവനന്തപുരം നഗരത്തിലെ രണ്ടാമത്തെ നൈക്കാ  സ്റ്റോറും ആദ്യ നൈക്കാ ലക്‌സ് സ്റ്റോറുമാണിത്.  
ഏറ്റവും മികച്ച ക്യൂറേറ്റഡ്  സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും ചര്‍മ്മ സംരക്ഷണത്തിനായുള്ള മികച്ച ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളും ഇവിടെ ലഭിക്കും. നൈക്കയുടെ ഷോറൂമില്‍ എത്തുന്ന ഉപഭോക്താക്കൾക്ക്ത സുഗമമായ ഷോപ്പിംഗ് അനുഭവം ഉറപ്പ് വരുത്താന്‍ ജീവനക്കാരുടെ നീണ്ട നിരയാണ് ഉള്ളത്. മൂവായിരം രൂപയ്ക്ക് മേല്‍ ഷോപ്പിംഗ്  നടത്തുന്നവര്‍ക്ക് 10 ശതമാനം കിഴിവും ലഭ്യമാക്കിയിട്ടുണ്ട്. 

 

ഉപഭോക്താക്കളുടെ സുരക്ഷ ഞങ്ങളുടെ താല്‍പ്പര്യം എന്നതാണ് നൈക്കാ  നല്‍കുന്ന ഉറപ്പ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷിതമായ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. എല്ലാ ദിവസവും ഫ്യൂമിഗേഷന്‍ നടത്തുന്നതിലും കൃത്യമായ ശുചീകരണത്തിനും നൈക്കാ ഷോറൂം വന്‍ പ്രാധാന്യമാണ് നല്‍കുന്നത്. അത് പോലെ തന്നെ കൈകള്‍ സാനിട്ടൈസ് ചെയ്യുന്നതിലും സ്ഥാപനത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് എല്ലാവരുടേയും താപനില പരിശോധിക്കുന്നതിലും കമ്പനി അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ഭാഗമായി, ഓരോ സമയത്തും പരിമിതമായ തോതിലാണ് ജീവനക്കാരേയും ഉപഭോക്താക്കളേയും പ്രവേശിപ്പിക്കുന്നതുമെന്ന് നൈക്കാ വക്താവ് ചൂണ്ടിക്കാട്ടി.
 

"രാജ്യത്തെ നിത്യഹരിത നഗരമായ തിരുവനന്തപുരത്തെ ആദ്യ നൈക്കാ ലക്‌സ് സ്റ്റോറാണിതെന്നും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫ്‌ലൈന്‍ അനുഭവം എത്തിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും കമ്പനി വക്താവ് അറിയിച്ചു. ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്ന സ്‌നേഹവും പരിഗണനയും കണക്കിലെടുത്ത് ഏറ്റവും മികച്ച നിലവാരത്തിലുള്ള ഉത്പ്പന്നങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്നും ഷോപ്പിംഗിന് എത്തുന്നവരുടെ സംതൃപ്തിയും സുരക്ഷയും കണക്കിലെടുത്ത് എല്ലാ ശുചിത്വ പ്രോട്ടോക്കോളും കര്‍ശനമായി തന്നെ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തലസ്ഥാനത്തെ ലുലുമാളിന്റെ ഗ്രൗണ്ട് ഫ്‌ളോറിലുള്ള സി.12, 13 എന്നിവിടങ്ങളിലായിട്ടാണ് നൈക്കാ ലെക്‌സ് സ്‌റ്റോര്‍ സ്ഥിതി ചെയ്യുന്നത്. രാവിലെ 10 മണി മുതല്‍ രാത്രി 9 മണി വരെയാണ് പ്രവര്‍ത്തന സമയം.