മാധ്യമ പ്രവർത്തകൻ സന്തോഷ് ബാലകൃഷ്ണന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

santhoshh balakrishnan

അമൃത ടി.വി ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ സന്തോഷ് ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. സന്തോഷ് ബാലകൃഷ്ണന്റെ വിയോഗം തീർത്തും അപ്രതീക്ഷിതമാണ്. സൂര്യ ടിവി യിലൂടെ ദൃശ്യ മാധ്യമ രംഗത്തെത്തിയ സന്തോഷ് ഊർജ്ജസ്വലമായ ഇടപെടലിലൂടെയും സൗമ്യമായ പെരുമാറ്റത്തിലൂടെയും ശ്രദ്ധേയനായി. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഖത്തിൽ പങ്ക് ചേരുന്നു.