എസ്.എസ്.എൽ.സി പ്രതിഭകളെ ആദരിച്ചു

a plus

കോവളം : വാഴമുട്ടം ഗവണ്മെന്റ് ഹൈ സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ + നേടിയ പ്രതിഭകളെ ആദരിച്ചു. കോവളം സ്നേഹസ്പർശം ഫൌണ്ടേഷൻ സംഘടിപ്പിച്ച പ്രതിഭ സംഗമം കവിയും അധ്യാപകനുമായ രാജൻ വി പൊഴിയൂർ ഉദ്ഘടനം ചെയ്തു. 

ഫൌണ്ടേഷൻ ചെയർമാൻ പാച്ചല്ലൂർ സുരേഷ് മാധവ് അധ്യക്ഷത വഹിച്ചു. കോവളം പോലീസ് സബ് ഇൻസ്‌പെക്ടർ അനീഷ് മുഖ്യ സന്ദേശം നൽകി. കേരള യൂണിവേഴ്സിറ്റി മുൻ യൂണിയൻ ചെയർമാൻ അഡ്വക്കേറ്റ് പി എസ് ഹരികുമാർ, മാധ്യമ പ്രവർത്തകൻ ഡോക്ടർ എ കെ ഹരികുമാർ, തിരുവല്ലം ഉദയൻ തുടങ്ങിയവർ എ + നേടിയ എസ്.എസ്.എൽ.സി പ്രതിഭകളെ മൊമെന്റോ നൽകി ആദരിച്ചു.

സ്നേഹസ്പർശം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ കിറ്റുകളും വിതരണം ചെയ്തു. 

ഫോട്ടോ : കോവളം സ്നേഹ സ്പർശം ഫൌണ്ടേഷന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ +നേടിയ വിദ്യാർത്ഥികളെ ആദരിക്കാൻ സംഘടിപ്പിച്ച പ്രതിഭാ സംഗമം രാജൻ വി പൊഴിയൂർ ഉദ്ഘാടനം ചെയ്യുന്നു. കോവളം സബ് ഇൻസ്‌പെക്ടർ അനീഷ്, അഡ്വ. പി എസ്. ഹരികുമാർ, ഡോ. എ. കെ. ഹരികുമാർ, പാച്ചല്ലൂർ സുരേഷ് മാധവ്, കോവളം ഉദയൻ എന്നിവർ സമീപം.