ജമ്മുകാശ്മീരില്‍ വീരമൃത്യു വരിച്ച ജവാൻ വൈശാഖിന് പ്രണാമം അര്‍പ്പിച്ച് പ്രതിപക്ഷ നേതാവ്

vd
 

തിരുവനന്തപുരം: ജമ്മുകാശ്മീരില്‍ വീരമൃത്യു വരിച്ച ജവാൻ വൈശാഖിന് പ്രണാമം അര്‍പ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

"ജമ്മുവിലെ പൂഞ്ച് ജില്ലയിലെ സുറാൻ കോട്ടിൽ  ഭീകരരുമായുള്ള പോരാട്ടത്തിലാണ് ഈ ചെറുപ്പക്കാരൻ രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ചത്. പിറന്ന നാടിന് വേണ്ടിയുള്ള പരമോന്നത ത്യാഗം. ഈ രാജ്യം അങ്ങയോടും ഒപ്പം ജീവൻ ബലിയർപ്പിച്ച മറ്റ് ധീരപോരാളികളേടും കടപ്പെട്ടിരിക്കുന്നു. ആത്മശാന്തിക്കായി പ്രാർഥിക്കുന്നു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഖത്തിൽ പങ്കു ചേരുന്നു".--പ്രതിപക്ഷ നേതാവ് അനുശോചന കുറിപ്പില്‍ പറഞ്ഞു.