1600 കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി ഒരു ഇടവക

local news

തിരുവനന്തപുരം: ഒരു കുന്ന് സഹായം കഷ്ടപ്പെടുന്നവര്‍ക്കെത്തിച്ച് തിരദേശത്തെ ഒരു ഇടവക. നിരവധി വീടുകള്‍ കടലെടുത്ത പൊഴിയൂര്‍ ഗ്രാമത്തിലെ കൊല്ലംങ്കേട് നിവാസികള്‍ക്കാണ് ഒരു കുന്ന് സ്‌നേഹവുമായി ഭക്ഷ്യ ധാന്യ കിറ്റുകളുമായി കൊല്ലംകോട് സെന്റ് മാത്യൂസ് ദേവാലയം കരുതലായ് മാറുന്നത്. 

കോവിഡിനൊപ്പം തീരം കൂടി കടലെടുത്തതോടെ 23 കുടുംബങ്ങള്‍ക്കാണ് വീടുകള്‍ നഷ്ടമായത്. കാലാവസ്ഥ പ്രതികൂലമായതോടെ കടലില്‍ പോകാനാകാതെയും. ലോക്ഡൗണ്‍ കാരണം മറ്റ് ജോലികള്‍ക്ക് പോകാനാകാതെയും കഷ്ടപെടുമ്പോഴാണ് നാട്ടുകാര്‍ക്ക് കരുതലായി ഇടവകയുടെ മാതൃകാപരമായ ഈ പ്രവര്‍ത്തനം. ഇടവകാ പ്രദേശത്തെ ജാതി മതഭേതമന്യേ 1600 കുടുംബങ്ങള്‍ക്കാണ്  ഇടവക വികാരി ഫാ. ആന്റോ ജൂറിസിന്റെ നേതൃത്വത്തില്‍ കരുതലിന്റെയും കരുണയുടെയും ഉദാത്തമായ മാതൃകയാവുന്നത്. വീട് നഷ്ടപെട്ട് അഭയകേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് പ്രത്യേക പരിഗണനയോടെ കിടക്കകളും അത്യാവശ്യം വേണ്ട തുണികളും സാധന സാമഗ്രികളും ഇടവയക എത്തിച്ച് കഴിഞ്ഞു. ഇടവക കരുതലിന്റെ കൈയ്യുമായി മുന്നിട്ടിറങ്ങിയപ്പോള്‍ സഹായവും ഒഴുകിയെത്തി ഇടവകയിലെയും നാട്ടിലെയും നിരവധി സുമനസുകള്‍ 10 ലക്ഷം രൂപ ഈ സംരഭത്തിനായി ഇടവകക്ക് നല്‍കി. സഹായം കുന്നോളമായപ്പോള്‍ പൊഴിയൂരിലെ എസ് എം ചര്‍ച്ച് ഹാളും നിറഞ്ഞു.  ഇടവക വികരി ഫാ.ആന്റോ ജുറിസിനൊപ്പം സഹവികാരി ഫാ. ടോമി തോമസ് മദര്‍ സില്‍വിയ പ്രോഗ്രാമിന്റെ കോ ഓഡിനേറ്റര്‍ ക്രിസ്റ്റഫര്‍, ചര്‍ച്ച് സെക്രട്ടറി ഡയമന്‍സ് അകൗണ്ടന്റ് അല്‍ഫോണ്‍സസ് തുടങ്ങിയവര്‍ ഭക്ഷ്യ കിറ്റ് വിതരണത്തിന് നേതൃത്വം നല്‍കി.