കിന്‍ഫ്ര പാര്‍ക്കിലെ 90 പേര്‍ക്ക് കോവിഡ്; പൂവാര്‍ ഫയര്‍‌സ്റ്റേഷനിലെ 9 പേര്‍ക്കും രോഗം

കിന്‍ഫ്ര പാര്‍ക്കിലെ 90 പേര്‍ക്ക് കോവിഡ്; പൂവാര്‍ ഫയര്‍‌സ്റ്റേഷനിലെ 9 പേര്‍ക്കും രോഗം

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന വ്യവസായ മേഖലയായ മേനംകുളം കിന്‍ഫ്ര പാര്‍ക്കിലെ 90 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 300 ജീവനക്കാരില്‍ ഇന്നലെയും ഇന്നുമായി നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് രോഗമുള്ളതായി കണ്ടെത്തിയത്.

കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനിലെ ജീവനക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുമായി സമ്പർക്കത്തിലുള്ളവരെയെല്ലാം ക്വാറന്റീനിലേക്ക് മാറ്റും. സെക്രട്ടേറിയറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസുകാരനും രോഗം സ്ഥിരീകരിച്ചു.

നെയ്യാറ്റിന്‍കര സ്വദേശിയായ പോലീസുകാരന്‍ ഇന്നലെവരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. പൂവാര്‍ ഫയര്‍‌സ്റ്റേഷനിലെ ഒൻപത് പേര്‍ക്കും ഇന്ന് പരിശോധനയില്‍ കോവിഡ് പോസിറ്റീവായിരുന്നു.