യു എസ് ടി ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും സൗജന്യ കോവിഡ് 19 വാക്‌സിനേഷന് തുടക്കമായി

ust

തിരുവനന്തപുരം, ജൂൺ 2: യു എസ്  ടി തങ്ങളുടെ ജീവനക്കാർക്കും അടുത്ത ബന്ധുക്കൾക്കുമായി സൗജന്യ കോവിഡ്-19 വാക്‌സിനേഷൻ ബുധനാഴ്ച ആരംഭിച്ചു.  ജീവനക്കാർക്കും അവരുടെ പങ്കാളികൾക്കും, ഒപ്പം 18 വയസ്സിനു മുകളിൽ പ്രായമുള്ള മക്കൾക്കുമാണ് സൗജന്യ വാക്‌സിനേഷൻ നൽകുന്നത്. തിരുവനന്തപുരത്ത് കമ്പനിയുടെ പ്രധാന കാമ്പസിൽ ആരംഭിച്ച വാക്‌സിനേഷൻ പരിപാടി ജൂൺ 5 വരെ തുടരും. ഇന്ത്യയൊട്ടുക്ക് യു എസ് ടിയുടെ എല്ലാ ഓഫീസുകളിലുമായി ജോലി ചെയ്യുന്ന 15000-ത്തിലധികം വരുന്ന ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വാക്‌സിനേഷൻ നൽകുന്നുണ്ട്.