ഹോസ്പിറ്റല്‍ സ്പെഷ്യല്‍ സര്‍വീസ് കെഎസ്‌ആര്‍ടിസി

ഹോസ്പിറ്റല്‍ സ്പെഷ്യല്‍ സര്‍വീസ് കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: ഹോസ്പിറ്റല്‍ സ്പെഷ്യല്‍ സര്‍വീസ് കെഎസ്‌ആര്‍ടിസി ആരംഭിച്ചു. കെഎസ്‌ആര്‍ടിസിയുടെ ഏറ്റവും പുതിയ സര്‍വീസ് ആണിത്. തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന സര്‍വീസ് അമൃത ഹോസ്പിറ്റലില്‍ അവസാനിക്കും. ഇതിന് ഇടയിലുള്ള വിവിധ ആശുപത്രികളിലൂടെ സഞ്ചരിച്ചാണ് എറണാകുളത്ത് എത്തുന്നത്.

പിന്നീട് ഉച്ചക്ക് അമൃത ഹോസ്പിറ്റലില്‍ നിന്ന് തിരിച്ച്‌ തിരുവന്തപുരത്ത് എത്തുകയും ചെയ്യും. രാവിലെ 5:15നും, എറണാകുളത്ത് നിന്ന് 2:45നുമാണ് സര്‍വീസ് ആരംഭിക്കുന്നത്. സൂപ്പര്‍ ഫാസ്റ്റ് സര്‍വീസായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ തിരുവനന്തപുരത്ത് നിന്ന് പാരിപ്പള്ളി മെഡി: കോളേജ് (6.30 am) ആലപ്പുഴ മെഡി:കോളേജ് (8.00 am) ലേക് ഷോര്‍ ഹോസ്പ്പിറ്റല്‍ (9.15 am) വഴി അമൃത ഹോസ്പ്പിറ്റലില്‍ എത്തും. തിരിച്ച്‌ ലേക് ഷോര്‍ ഹോസ്പിറ്റല്‍, ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ്, പാരിപ്പള്ളി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വഴി തിരുവന്തപുരത്ത് എത്തും.