തമ്പാനൂരിൽ സൂപ്പർമാർക്കറ്റ്; കെഎസ്ആർടിസിയും സപ്ലൈകോയും കൈ കോർക്കുന്നു

bijuprabhakaran with
 തിരുവനന്തപുരം; പൊതുജനങ്ങളുടെ ആവശ്യം മുൻനിർത്തി തമ്പാനൂർ കെഎസ്ആർടിസി സെൻട്രൽ സ്റ്റാൻഡിൽ സപ്ലൈകോയുടെ സൂപ്പർമാർക്ക് ആരംഭിക്കുന്നു. നിലവിൽ സോണൽ എക്സിക്യൂട്ടീവ് ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് സൂപ്പർമാർക്കറ്റ് ആരംഭിക്കുക. അതിന്റെ ആദ്യഘട്ടമെന്ന നിലയിൽ സോണൽ ഓഫീസ് പാപ്പനംകോട്ടേക്ക് മാറ്റുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.

നിലവിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനേയും , ഈ കെട്ടിടത്തേയും വേർ തിരിക്കുന്ന കൂറ്റൻ മതിൽ പൊളിച്ച് സൗകര്യപ്രദമായ രീതിയിൽ പ്രവേശനം ഒരുക്കും. സപ്ലൈകോക്ക്  വാടകയ്ക്കാണ് കെഎസ്ആർടിസി കെട്ടിടം നൽകുക. തമ്പാനൂർ സ്റ്റാന്റിനകത്തെ  പമ്പ്, റോഡ് സൈഡിലേക്ക് മാറ്റി സ്ഥാപിച്ച് പൊതുജനങ്ങൾക്ക് കൂടെ പെട്രോൾ , ഡീസൽ എന്നിവ നിറയ്ക്കുന്നതിനുള്ള സൗകര്യം ഒരുക്കുവാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.

ചിങ്ങം 1 ന് തന്നെ സപ്ലൈകോയുടെ സൂപ്പർമാർക്കറ്റ് ആരംഭിക്കാനാണ് ശ്രമമെന്ന് ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ‌ പറഞ്ഞു. തമ്പാനൂർ എത്തുന്ന യാത്രാക്കാർക്ക് കൂടുതൽ ഫലപ്രദമായ രീതിയിലാകും സൗകര്യങ്ങൾ ഒരുക്കുകയെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാർ തമ്പാനൂർ ബസ് സ്റ്റാൻഡിലെ നിലവിലെ സൗകര്യങ്ങൾ നോക്കി കാണുകയും ചെയ്തു.ഗതാഗത സെക്രട്ടറിയും കെഎസ്ആർടിസി, സിഎംഡിയുമായ ബിജുപ്രഭാകർ ഐഎഎസും മന്ത്രിമാരോടൊപ്പം ഉണ്ടായിരുന്നു