സപ്ലൈകോ ഉല്‍പ്പന്നങ്ങൾ ഇനി ഓണ്‍ലൈനിലും

സപ്ലൈകോ ഉല്‍പ്പന്നങ്ങൾ ഇനി ഓണ്‍ലൈനിലും

പൊതു മേഖല സ്ഥാപനമായ സപ്ലൈക്കോയുടെ ഉല്‍പ്പന്നങ്ങളും ഇനി ഓണ്‍ലൈനായും ലഭിക്കും. കേരള സ്റ്റാര്‍ട്ട്‌അപ്പ് മിഷന്‍ കമ്ബനി ബിഗ് കാര്‍ട്ട് കേരള.കോമിലൂടെയാണ് ഉപഭോക്താക്കള്‍ക്ക് സപ്ലൈക്കോ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാകുക. സപ്ലൈകോ സ്റ്റോറുകളില്‍ ലഭ്യമാകുന്ന 5ശതമാനം മുതല്‍ 10ശതമാനം വരെ ഡിസ്‌കൗണ്ടുകളോടെയാകും ബിഗ് കാര്‍ട്ടിലും ഉല്‍പ്പനങ്ങള്‍ കിട്ടും.

സപ്ലൈക്കോ ഉല്‍പ്പനങ്ങളെ കൂടാതെ പച്ച മത്സ്യം, വിവിധതരം മാംസ്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ബേക്കറി, ഡയറി ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയും പൊതുവിപണിയിലെ പ്രമുഖ റീടൈല്‍ സ്റ്റോറുകളില്‍ നിന്നുള്ള ഉല്‍പ്പനങ്ങളും കുറഞ്ഞ ഡെലിവറി ചാര്‍ജ്ജില്‍ ബിഗ് കാര്‍ട്ട് കേരളയിലൂടെ വീടുകളിലെത്തും. കൂടാതെ ലൈഫ് സ്റ്റൈല്‍, ഹോം അപ്ലയന്‍സസ് ഉല്‍പ്പനങ്ങളും ബിഗ് കാര്‍ട്ടില്‍ ലഭ്യമാണ്. മീറ്റ് പ്രോഡക്‌ട്സ് ഓഫ് ഇന്ത്യ കേന്ദ്രങ്ങളില്‍ നിന്നാണ് മാംസ്യ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നത്.

ലോക്ക്ഡൗണ്‍ കാലത്ത് കേരള ഹോട്ടികോര്‍പ്പിന്റെയും, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റേയും ആവശ്യനുസരണം പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ വിതരണാവശ്യത്തിനായി കോട്ടയം സ്വദേശിയായ സ്ത്രീ സംരംഭക ജോയിസ് സാജന്‍ ആരംഭിച്ച ഓണ്‍ലൈന്‍ വിതരണ പ്ലാറ്റ്‌ഫോമാണ് www.bigcartkerala.com. ഉപഭോക്തൃ സൗകര്യത്തിനായി 8921731931 എന്ന വാട്സ്‌ആപ്പ് നമ്ബറിലൂടെയും ഓര്‍ഡറുകള്‍ നല്‍കാം.