കഴക്കൂട്ടം സൈനിക് സ്ക്കൂളിൽ ടെസ്റ്റ് പോസിറ്റിവിറ്റി 100 ശതമാനം

kss


തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ബാധകമല്ലാതിരുന്ന കഴക്കൂട്ടം സൈനിക സ്കൂളിൽ ഇന്ന് 20 കുട്ടികളിൽ പരിശോധന നടത്തിയപ്പോൽ 20 ഉം കോവിഡ് പോസിറ്റീവ്. കഴിഞ്ഞ ദിവസം ഒരധ്യാപകന് കോവിഡ് പോസിറ്റീവായതിനെ തുടർന്നായിരുന്നു 20 കുട്ടികളിൽ പരിശോധന നടത്തിയത്.

പ്രത്യേക അനുമതിയോടെയാണ് ഇവിടെ ക്ലാസ്സുകൾ നടന്നുവന്നിരുന്നത്. വിദ്യാർത്ഥികളോ അധ്യാപകരോ ആരും തന്നെ സ്കൂളിന് പുറത്തുപോയിരുന്നില്ല.

ഒരു മാസം മുൻപ് ഇവിടെ ക്ലാസ്സുകൾ നടക്കുന്നതായി വിവരം ലഭിച്ചതനുസരിച്ച് അന്വേഷിച്ചപ്പോൾ പ്രത്യേക അനുമതിയുണ്ടെന്നാണ് അധികൃതർ പറഞ്ഞത്. നാളെ ആരോഗ്യ വകുപ്പ് വിദ്യാർത്ഥികളെയും അധ്യാപകരെയും ജീവനക്കാരെയും പരിശോധിക്കാൻ ക്യാമ്പ് നടത്തുമെന്നറിയിച്ചിട്ടുണ്ട്.