മതിയായില്ല ഈ ചാട്ടം ​​​​​​​

trAvel4

കൊച്ചി  :യാത്രയും ജലവിനോദങ്ങളും ഏറെ ഇഷ്ടപ്പെടുന്ന ആളാണ്‌ നടി ദീപ്തി സതി. വെക്കേഷന്‍ സമയങ്ങളിലെല്ലാം തന്നെ കായലിലും കടലിലും നദികളിലുമെല്ലാം സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്ന ചിത്രങ്ങളും വിഡിയോകളുമെല്ലാം നടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതുതായി കൊച്ചിയില്‍ സ്കൂബ ഡൈവിങ് നടത്തുന്ന ചിത്രങ്ങളാണ് ദീപ്തി പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. 

താന്‍ 12 മീറ്ററോളം ഡൈവ് ചെയ്തെന്നും സ്കൂബ ഡൈവിങ് സര്‍ട്ടിഫിക്കറ്റ് നേടാന്‍ പദ്ധതിയുണ്ടെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തോടൊപ്പം ദീപ്തി കുറിച്ചിട്ടുണ്ട്. കൂടാതെ, ഡൈവിങ് മനോഹരമാണെന്നും ഭയം ആവശ്യമില്ല എന്നും ട്രെയിനറിനും ടീമിനും നന്ദി അറിയിക്കുന്ന കുറിപ്പുമുണ്ട്.

കേരളത്തിലെ സ്‌കൂബാ ഡൈവിങ് പഠിപ്പിക്കുന്ന ആദ്യ സ്ഥാപനമായ സ്കൂബ കൊച്ചിനില്‍ ആണ് ദീപ്തി സതി പരിശീലനം നടത്തുന്നത്. ഒലക്കേങ്കിൽ ജസ്റ്റിൻ ജോസ് ആണ് കടവന്ത്ര കേന്ദ്രമായി പ്രവർത്തിക്കുന്ന സ്കൂബ കൊച്ചിന് നേതൃത്വം നൽകുന്നത്. ശാസ്താംമുകൾ ക്വാറിയിലാണ് പരിശീലനം. പ്രൊഫഷണൽ അസോസിയേഷൻ ഓഫ് ഡൈവിങ് ഇൻസ്ട്രക്ടേഴ്സിന്‍റെ (പാഡി) അംഗീകാരമുള്ള കേരളത്തിലെ ആദ്യത്തെ സ്കൂബാ പരിശീലന കേന്ദ്രമാണിത്. ഓപ്പൺ വാട്ടർ കോഴ്‌സുകളാണ് ഇവിടെ പ്രധാനമായും നടത്തുന്നത്. വിനോദ സഞ്ചാരികൾക്കും മറ്റും റിക്രിയേഷൻ ഡൈവിങ്ങുമുണ്ട്. ഡൈവിങ് ഇഷ്ടമുള്ളവര്‍ക്ക് ഇവിടെ സര്‍ട്ടിഫിക്കറ്റും ലഭിക്കും.