തൃശൂര്‍ ജില്ലയിൽ ഇന്ന് 27 പേർക്ക് കോവിഡ്

തൃശൂര്‍ ജില്ലയിൽ ഇന്ന് 27 പേർക്ക് കോവിഡ്

തൃശൂർ : ജില്ലയിൽ 27 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഏഴു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് ആരോഗ്യപ്രവർത്തകർക്കുൾപ്പെടെ ഏഴു പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് . നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട വേളൂക്കര, അന്നമനട, ഊരകം സ്വദേശികളാണ് രോഗബാധിതരായ ആരോഗ്യപ്രവർത്തകർ.

ഊരകം സ്വദേശി സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയാണ്. ചെന്നൈയിൽ നിന്ന് വന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കപ്പട്ടികയിലുളള 2 മുരിയാട് സ്വദേശികൾ, നേരത്തെ രോഗം സ്ഥിരീകരിച്ച ബിഎസ്എഫ് ജവാന്റെ അമ്മയായ വലക്കാവ് സ്വദേശി, കുന്നംകുളം സ്വദേശി എന്നിവർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

വിദേശത്തു നിന്ന് വന്ന 12 പേരും ഇതര സംസ്ഥാനത്തുനിന്ന് വന്ന 8 പേരുമാണ് രോഗബാധിതരായ മറ്റുള്ളവർ. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 557 ആയി.

അതേസമയം, ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിലിരുന്ന 29 പേർ രോഗമുക്തി നേടി.