തൃശൂര്‍ ജില്ലയില്‍ 641 പേര്‍ക്ക് കോവിഡ്

തൃശൂര്‍ ജില്ലയില്‍ 641 പേര്‍ക്ക് കോവിഡ്

തൃശൂര്‍: ജില്ലയില്‍ ഇന്ന് 641 പേര്‍ക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു. 621 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധ. അതേസമയം, 834 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ഇതുവരെ 46,473 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്.

നിലവില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9913 ആണ്.കൂടാതെ 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 4 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 10 പേര്‍ക്കും രോഗബാധ റിപ്പോര്‍ട്ട് ചെയ്തു.