തൃശൂര്‍ ജില്ലയില്‍ 943 പേര്‍ക്ക് കോവിഡ്; 1049 പേര്‍ക്ക് രോഗമുക്തി

തൃശൂര്‍ ജില്ലയില്‍ 943 പേര്‍ക്ക് കോവിഡ്; 1049 പേര്‍ക്ക് രോഗമുക്തി

തൃശൂര്‍: ജില്ലയില്‍ ഇന്ന് 943 പേര്‍ക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു. ഇതുവരെ 40714 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം, 1049 പേര്‍ രോഗമുക്തി നേടി. നിലവില്‍ ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10332 ആണ്.

തൃശൂര്‍ സ്വദേശികളായ 82 പേര്‍ കോവിഡ് ബാധിച്ച് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 30055 പേരെയാണ് ആകെ രോഗമുക്തി നേടിയത്. ജില്ലയില്‍ ഇന്ന് സമ്പര്‍ക്കം വഴി 920 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൂടാതെ 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് പോസിറ്റീവായി.