സംസ്ഥാനത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍ തൃ​ശൂ​രി​ല്‍; 951 പേ​ര്‍​ക്ക് രോഗം

സംസ്ഥാനത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍ തൃ​ശൂ​രി​ല്‍; 951 പേ​ര്‍​ക്ക് രോഗം

തൃ​ശൂ​ര്‍: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍ തൃ​ശൂ​ര്‍ ജില്ലയില്‍. 951 പേ​ര്‍​ക്ക് ആ​ണ് ഇ​ന്ന് കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ച​ത്. 947 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. നാ​ല് പേ​രു​ടെ സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ നാ​ല് പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്ന് എ​ത്തി​യ​വ​രാ​ണ്. മൂ​ന്ന് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 1042 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ജി​ല്ല​യി​ല്‍ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 9668 ആ​ണ്.

ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 44,968 പേര്‍ കോ​വി​ഡ് ബാധിതരായി. 34,953 പേ​രെ​യാ​ണ് ആ​കെ രോ​ഗ​മു​ക്ത​രാ​യത്.

രോ​ഗ ബാ​ധി​ത​രി​ല്‍ 60 വ​യ​സിനു​മു​ക​ളി​ല്‍ 67 പു​രു​ഷ​ന്‍​മാ​രും 67 സ്ത്രീ​ക​ളും പ​ത്ത് വ​യ​സി​നു താ​ഴെ 39 ആ​ണ്‍​കു​ട്ടി​ക​ളും 49 പെ​ണ്‍​കു​ട്ടി​ക​ളു​മു​ണ്ട്. 896 പേ​ര്‍ പു​തി​യ​താ​യി ചി​കി​ത്സ​യി​ല്‍ പ്ര​വേ​ശി​ച്ചു.