തൃശൂരില്‍ വൃദ്ധയുടെ മൃതദേഹം കിണറ്റില്‍

dead body
 

തൃശൂര്‍: കുന്നംകുളത്ത് വൃദ്ധയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കീഴൂര്‍ കാക്കാശേരി വീട്ടില്‍ ഇട്ടൂപ്പിന്റെ ഭാര്യ താണ്ടക്കുട്ടിയെയാണ് (85) കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. 

വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വൃദ്ധയെ കാണാതായതോടെ നടത്തിയ അന്വേഷണത്തില്‍ വൈകുന്നേരം 4.30ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. 

കുന്നംകുളം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫയര്‍ഫോഴ്‌സ് സംഘം മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.