ഓണം വിപണി ലക്ഷ്യം ; 50 ലക്ഷം രൂപയുടെ മദ്യം പിടികൂടി

google news
alchahol
 


ഓണം വിപണി ലക്ഷ്യമിട്ട് പാൽ വണ്ടിയിൽ  കടത്തിയ വിദേശമദ്യം പിടികൂടി . 50 ലക്ഷം രൂപ വിലവരുന്ന 3600 ലിറ്റർ മദ്യമാണ് പോലീസ് പിടികൂടിയത്.  സംഭവത്തിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ചേറ്റുവയിൽ വെച്ചാണ് ഇവർ പോലീസിന്റെ പിടിയിലാകുന്നത്. സംസ്ഥാനത്ത് പോലീസ് നടത്തിയ ഏറ്റവും വലിയ അനധികൃത മദ്യവേട്ടകളിൽ ഒന്നാണിത്. 

തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി കൃഷ്ണപ്രകാശ്, കൊല്ലം കല്ലുവാതുക്കൽ സ്വദേശി സജി എന്നിവരാണ് അറസ്റ്റിലായത്. വിവിധ ബ്രാൻഡിലുള്ള മദ്യമാണ് ഇവർ കടത്താൻ ശ്രമിച്ചത്. മാഹിയിൽ നിന്നുമാണ് മദ്യമെത്തിച്ചതെന്നാണ് വിവരം. പ്രതികളിൽ നിന്നും മദ്യം വാങ്ങി വിൽക്കുന്നവരെ കുറിച്ചും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഓണം സീസൺ ലക്ഷ്യമിട്ട് വിവിധ വാഹനങ്ങളിൽ കൊല്ലം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലേക്ക് ചില്ലറ വിൽപ്പനയ്ക്ക് കൊണ്ടുവന്നതാണ് മദ്യമെന്ന് യുവാക്കൾ മൊഴി നൽകി. 

Tags