ട്രെയിന്റെ കാറ്റടിച്ച് തോട്ടിൽ വീണു;യുവതികളിൽ ഒരാൾക്ക് മരണം

train
 

ചാലക്കുടിയിൽ റെയിൽവെ ട്രാക്കിലൂടെ നടന്ന രണ്ട് സ്ത്രീകൾ കാറ്റടിച്ച് തോട്ടിൽ വീണ് ഒരാൾ മരണപെട്ടു. ഒരാൾ പരിക്കുകളോടെ ചികിത്സയിലാണ്.  ചാലക്കുടി വി.ആർ.പുരത്താണ് സംഭവം .റോഡിൽ വെള്ളമായതിനാൽ റയിൽവെ ട്രാക്കിലൂടെ നടക്കുന്നതിനിടെയാണ് അപകടം. ട്രെയിൻ വരുന്നത് കണ്ട് ഇവർ ട്രാക്കിൽ നിന്ന് മാറി നിന്നു. ട്രയിൻ പോകുന്നതിനിടെ കാറ്റിൽ തോട്ടിൽ വീഴുകയായിരുന്നു.വിജയപുരം സ്വദേശി ദേവി കൃഷ്ണ ആണ് മരിച്ചത്. ഫൗസിയ  ആണ് ചികിത്സയിലുള്ളത്. 

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയും ഡാമുകൾ തുറന്നതും കാരണം റോഡുകളിൽ വെള്ളം നിറഞ്ഞിരുന്നു. ഇതുകാരണമാണ് ഇവർ റെയിൽവേ ട്രാക്കിലേക്ക് പോയത്. തോട്ടിലുണ്ടായിരുന്ന കമ്പി കാലിൽ തുളച്ചു കയറിയതാണ് ദേവികൃഷ്ണയ്ക്ക് കൂടുതൽ പരിക്കേൽക്കാൻ കാരണം. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പായലും മറ്റി നീക്കിയാണ് ഇവരെ  പുറത്തെടുത്തത്. ഇരുവരേയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലു ദേവികൃഷ്ണ മരണപെട്ടു. ഫൗസിയയുടെ നില ഗുരുതരമാണെന്നാണ് വിവരം.