തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 50 വിദ്യാര്‍ഥികള്‍ക്ക് കോവിഡ്

tmc


തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജിലെ 50 വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എം.ബി.ബി.എസ്, പി.ജി ബാച്ചുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ക​ഴി​ഞ്ഞദി​വ​സം ഒ​രു ജീ​വ​ന​ക്കാ​ര​ന്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ശസ്ത്രക്രിയക്ക് വിധേയരായ പത്തുരോഗികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

ആശുപത്രി പരിസരത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ കോഫീഹൗസിലെ നിരവധി ജീവനക്കാര്‍ക്കും രോഗം ബാധിച്ചതായാണ് വിവരം. ഇതേതുടര്‍ന്ന് അണുനശീകരണത്തിനായി കോഫീഹൗസ് അടച്ചു.