ഗുരുവായൂര്‍ ഏകാദശി; പ്രാദേശിക അവധി പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടര്‍

google news
guruvayoor
 chungath new advt

തൃശൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏകാദശി ആഘോഷം പ്രമാണിച്ച്‌ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഈ മാസം 23-ന് ചാവക്കാട് താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കളക്ടര്‍ അറിയിച്ചു..

മുൻ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര – സംസ്ഥാന അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമായിരിക്കില്ല.

ഈ മാസം 23-നാണ് ഗുരുവായൂര്‍ ഏകാദശി. വൃശ്ചിമാസത്തിലെ വെളുത്ത ഏകാദശി ദിവസമാണ് ഗുരുവായൂര്‍ ഏകാദശിയായി ആചരിച്ചുവരുന്നത്. ഗുരുവായൂരിലെ പ്രതിഷ്ഠാദിനം കൂടിയാണിത്. ഈ ദിവസം ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം ഉത്തമമാണെന്നാണ് വിശ്വാസം.

  

   

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു