അതിഥി തൊഴിലാളികളുടെ മക്കൾക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു

google news
അതിഥി തൊഴിലാളികളുടെ മക്കൾക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു

മലക്കപ്പാറ: ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതികളുടെ പ്രവർത്തനങ്ങൾ നടത്തിവരുന്ന പ്രചോദൻ ഡെവലപ്പ്മെന്റ് സർവീസസിന്റെ ആഭിമുഖ്യത്തിൽ അതിഥി തൊഴിലാളികളുടെ കുട്ടികൾക്കായി ദ്വിദിന സമ്മർ ക്യാമ്പ് മലക്കപ്പാറയിൽ സംഘടിപ്പിച്ചു.


മയിലാടുംപ്പാറ, ഏലക്കാട് കോളനികളിലെ സ്ഥിരം താമസക്കാരായ ജാർഖണ്ഡ്, അസം, ബീഹാർ, തമിഴ്‌നാട്  എന്നി സംസ്ഥാനങ്ങളിലെ തേയിലതോട്ടം തൊഴിലാളികളുടെ കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ഗവണ്മെന്റ് ഒആർസി പദ്ധതിയിൽ പരിശീലകയായിരുന്ന ഫാത്തിമ സെൽവ ക്യാമ്പിന്  നേതൃത്വം നൽകി.  ഡോക്ടർ ഹരിഗോവിന്ദിന്റെ നേതൃത്വത്തിൽ അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പും നടത്തി.
 

അതിരപ്പിള്ളി പഞ്ചായത്ത്‌ മെമ്പറായ മുത്തു, പ്രചോദൻ ഡെവലപ്പ്മെന്റ് സർവീസസിന്റെ മാനേജർമാരായ ജോബിൻ വർഗ്ഗീസ്, അരുമ ബി. പി., സോഷ്യൽ ആക്ടിവിസ്റ്റ്  ചിന്ന ധുരൈ എന്നിവർ പ്രസംഗിച്ചു.

Tags