നിയമ പരിജ്ഞാന സദസ്സ് സംഘടിപ്പിച്ചു

google news
Hd

chungath new advt

തൃശൂര്‍: നിയമകാര്യങ്ങളില്‍ വിദ്യാര്‍ഥികളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ മണപ്പുറം ഫൗണ്ടേഷനും ജില്ലാ ഭരണകൂടവും ചേര്‍ന്ന് നിയമ പരിജ്ഞാന സദസ്സ് സംഘടിപ്പിച്ചു. കളക്ട്രേറ്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മണപ്പുറം ഫിനാന്‍സിന്റെ ബോര്‍ഡ് മെമ്പര്‍ അഡ്വ. വി. പി. സീമന്ദിനി, ഹൈക്കോടതി അഭിഭാഷിക അഡ്വ. ജി. വിദ്യ എന്നിവര്‍ നിയമ അവബോധന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

Ne

ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ മണപ്പുറം ഫൗണ്ടേഷന്‍ നടത്തുന്ന 'ടുഗദര്‍ ഫോര്‍ തൃശൂര്‍' പദ്ധതിയിലെ കുട്ടികള്‍, വിവിധ കോളേജ് വിദ്യാര്‍ഥികള്‍, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തിന്റെ പ്രതിനിധികള്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ക്കാണ് ക്ലാസ് നല്‍കിയത്. തുടര്‍ന്ന് മഹിമ സെന്റര്‍ ഫോര്‍ കൗണ്‍സിലിങ് ആന്റ് സൈക്കോ തെറാപ്പിയിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിത്യ എ. കെ, പ്രമുഖ മോട്ടിവേഷണല്‍ സ്പീക്കര്‍ ഡി. ഹരികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികളിലെ മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെപ്പറ്റി വിദ്യാര്‍ഥികളുമായി സംവദിച്ചു. 

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു