തൃശൂർ ജില്ലയിൽ 943 പേർക്ക് കൂടി കോവിഡ്

തൃശൂർ ജില്ലയിൽ 943 പേർക്ക് കൂടി കോവിഡ്

തൃശൂർ: തൃശൂർ ജില്ലയിൽ ഞായറാഴ്ച 943 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 1049 പേർ രോഗമുക്തരായി.

ജില്ലയിൽ രോഗബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 10332 ആണ്. തൃശൂർ സ്വദേശികളായ 82 പേർ മറ്റു ജില്ലകളിൽ ചികിൽസയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 40714 ആണ്. 30055 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ജില്ലയിൽ ഞായറാഴ്ച സമ്പർക്കം വഴി 920 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 11 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 3 പേരും, രോഗ ഉറവിടം അറിയാത്ത 9 പേരുമുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 56 പുരുഷൻമാരും 62 സ്ത്രീകളും പത്ത് വയസ്സിനു താഴെ 35 ആൺകുട്ടികളും 37 പെൺകുട്ടികളുമുണ്ട്. ഞായറാഴ്ച 1119 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 329 പേർ ആശുപത്രിയിലും 790 പേർ വീടുകളിലുമാണ്.

ഞായറാഴ്ച മൊത്തം 5286 സാംപിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 4154 പേർക്ക് ആന്റിജൻ പരിശോധനയും 941 പേർക്ക് ആർടിപിസിആർ പരിശോധനയും 191 പേർക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 3,02,603 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.