ടോമിൻ ജെ തച്ചങ്കരി മനുഷ്യാവകാശ കമ്മീഷൻ ഡി ജി പി യായി ചുമതലയേറ്റു

TOMIN THACHANGARY

തിരുവനന്തപുരം: ഡി.ജി. പി. ടോമിൻ ജെ. തച്ചങ്കരി മനുഷ്യാവകാശ കമ്മീഷൻറെ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഇൻവെസ്റ്റിഗേഷൻ) ആയി ചുമതലയേറ്റു. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരിക്കെയാണ് അദ്ദേഹത്തെ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ വിഭാഗം മേധാവിയായി നിയമിച്ചത്. 

കമ്മീഷൻ സെക്രട്ടറി റ്റി . വിജയ കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ  എച്ച് നിസാർ, കമ്മീഷൻ എസ്. പി, എസ്. ദേവമനോഹർ,  ഡി.വൈ എസ് പി, പി .നിയാസ്, സി.ഐ  ആർ. രാജേഷ് കുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.