വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം

tiger
 

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. വയനാട് മീനങ്ങാടി പഞ്ചായത്തിലെ ആവയലും കൊളഗപ്പാറയിലുമാണ് ഏഴ് ആടുകളെ കടുവ കൊന്നു.  ഇന്ന് പുല‍‍ർച്ചയോടെയായിരുന്നു കടുവയുടെ ആക്രമണം. ആക്രമിച്ചത് കടുവ തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. മേഖലയിൽ തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.

കൃഷ്‌ണ​ഗിരി പ്രദേശം നേരത്തെ തന്നെ കടുവയുടെ ഭീതിയിലാണ്. ഇതിനിടെയാണ് തൊട്ടടുത്തുള്ള പ്രദേശങ്ങളിലും കടുവയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇന്ന് പുല‍‍ർച്ചയോടെയായിരുന്നു കടുവയുടെ ആക്രമണം. ആക്രമിച്ചത് കടുവ തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. മേഖലയിൽ തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.

12 വയസ്സ് പ്രായമുള്ള കടുവയാണ് ഈ മേഖലയിൽ ഇറങ്ങുന്നതെന്നാണ് വംവകുപ്പിന്റെ നി​ഗമനം. അഞ്ച് കൂടുകളും 25ലേറെ നിരീക്ഷണ ക്യാമറകളും ഒരുക്കിയിട്ടുണ്ട്.