വയനാടൻ കാടുകളിൽ ഉരുൾ പൊട്ടൽ; ടൗണിലും കടകളിലും വെള്ളം കയറി

wayanad
വയനാടൻ കാടുകളിൽ ഉരുൾ പൊട്ടിയതിന്റെ ഭാ​ഗമായി വിലങ്ങാട് ടൗണിലും കടകളിലും വെള്ളം കയറി. കോഴിക്കോട് വിലങ്ങാട് പാനോം ഭാഗത്ത് വന മേഖലയിൽ ഉരുൾ പൊട്ടിയതായാണ് സൂചന. പുഴയിലും ജലനിരപ്പ് ഉയർന്നു. വെള്ളം കയറാൻ ഇടയാക്കിയതെന്നാണ് സംശയം. വിലങ്ങാട് വാളുക്ക് പാലവും വെള്ളത്തിനടിയിലായി.

അതേസമയം, കണ്ണൂർ നെടുംപൊയിൽ വനത്തിലും ഉരുൾപൊട്ടിയതായി സംശയമുണ്ട്. നെടുംപൊയിൽ സെമിനാരി വില്ലയ്ക്ക് സമീപം മലവെള്ളപ്പാച്ചിലുണ്ടായി. ഇതോടെ നെടുംപോയിൽ മാനന്തവാടി പാതയിൽ ഗതാഗതം തടസപ്പെട്ടു. സംസ്ഥാന വിവിധ ഭാ​ഗങ്ങളിൽ ഒറ്റപ്പെട്ട മഴ തുടരുകയാണ്.