വയനാട് മീനങ്ങാടിയിൽ കോളേജ് വിദ്യാർഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

college student was found dead in a well in Meenangadi
 

സുൽത്താൻ ബത്തേരി: വയനാട് മീനങ്ങാടിയിൽ വിദ്യാർഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വട്ടത്തുവയൽ കോളനിയിലെ ഉണ്ണികൃഷ്ണൻ്റെ മകൻ അക്ഷയ് ആണ് മരിച്ചത്. 

മാർക്കറ്റ് റോഡിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. സംശയാസ്പദമായ സാഹചര്യത്തിൽ കിണറിന് സമീപം മൊബൈലും ചെരുപ്പും കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. 

കണ്ണൂർ എസ്എൻ കോളേജിലെ വിദ്യാർത്ഥിയാണ്. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.