തിരുവനന്തപുരം: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനത്തെ പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി എം.പി
. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ പിണറായിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് തുടര്‍ഭരണം ഉണ്ടായതോടു കൂടി കോണ്‍ഗ്രസ് അണികളിലും അനുഭാവികളിലും വ്യാപകമായി ഒരു നിരാശ ഉണ്ടായിട്ടുണ്ട്. ഈ നിരാശ മാറ്റി അണികളിലും അനുഭാവികളിലും യു.ഡി.എഫ് പ്രവര്‍ത്തകരിലും പുതിയ ഉണര്‍വ്വും ആവേശവും ആത്മവിശ്വാസവും നല്കാന് കെ.സുധാകരന്റെ നേതൃത്വത്തിലുള്ള പുതിയ കെ.പി.സി.സി നേതൃത്വത്തിന് കഴിയുമെന്ന് വിശ്വസിക്കുന്നുവെന്ന് എ കെ ആന്റണി പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കന്മാരെയും ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാന്‍ എല്ലാ കഴിവുകളും കെ.പി.സി.സി പ്രസിഡന്റിനും അദ്ദേഹത്തിന്റെ കൂടെയുള്ള സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റായി ഹൈക്കമാന്‍ഡ് തെരഞ്ഞെടുത്ത കെ.സുധാകരനും വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, പി.ടി.തോമസ്, ടി.സിദ്ദീഖ് എന്നിവര്‍ക്കും എ കെ ആന്റണി ആശംസകള്‍ അറിയിച്ചു.
Comments