കൊച്ചി: വ്യക്തികളുടെ ആരോഗ്യവും സാമ്പത്തികഭദ്രതയും സംരക്ഷിക്കുന്നതില്‍ പ്രതിബദ്ധരായ കെയര്‍ ഹെൽത്ത് ഇൻഷ്വറൻസ് നിലവില്‍ ഹൃദ്രോഗം ഉള്ളവരെ കൂടി കവര്‍ ചെയ്യുന്ന സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ കെയര്‍ ഹാർട്ട് അവതരിപ്പിച്ചു. ഹൃദ്രോഗ ചികിത്സയ്ക്ക് വിധേയരാകുന്ന ആളുകളുടെ ആവശ്യങ്ങള്‍ മനസിലാക്കി, അത്യാവശ്യഘട്ടങ്ങളില്‍ ആവശ്യമായ കവറേജ് ഈ പ്രത്യേക പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം തന്നെ പതിവായ ഹാർട്ട് ചെക്കപ്പുകള്‍, ഹൃദയാരോഗ്യകരമായ ജീവിത ശൈലി നിലനിർത്താൻ പ്രാപ്തരാക്കുന്ന പ്രോഗ്രാമുകളിലേക്ക് പ്രവേശനം എന്നിവയും ഇതു വാഗ്ദാനം ചെയ്യുന്നു.
നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ പ്രസിദ്ധീകരിച്ച കാർഡിയോ വാസ്കുലാര്‍ ഡിസീസ് ഇന്‍ ഇന്ത്യ; എ 360 ഡിഗ്രി ഓവർ വ്യൂ എന്ന റിപ്പോർട്ട് പ്രകാരം ഇന്ത്യയില്‍ കേരളം, തമിഴ്നാട്, പഞ്ചാബ് എന്നിവിടങ്ങളില്‍ ഹൃദ്രോഗ സംബന്ധമായ അസുഖത്തിന്‍റെ തോത് ഗണ്യമായ തോതില്‍ വർധിച്ചിരിക്കുകയാണ്. അതിലുപരി, ഈ സംസ്ഥാനങ്ങളില്‍ കൊളസ്ട്രോള്‍, ഉയർന്ന രക്തസമ്മർദ്ദം എന്നീ അസുഖങ്ങളുടെ വ്യാപനവും വർധിച്ച തോതിലാണ്. നിലവില്‍ അക്യൂട്ട് കൊറോണറി സിൻഡ്രം, എസ്ടി എലിവേഷന്‍ മയോ കാർഡിയല്‍ ഇൻഫാക്ഷന്‍ എന്നിവയുടെ തോതും ഇന്ത്യയില്‍ ഏറെ വർധിച്ചിട്ടുണ്ട്.
കെയര്‍ ഹെൽത്ത് ഇൻഷ്വറൻസിന്‍റെ കെയര്‍ ഹാര്‍ട്ട് ആശുപത്രി വാസത്തിനും സമഗ്ര കവറേജ് നല്കുന്നുണ്ട്. 30 ദിവസത്തെ പ്രീ ഹോസ്പിറ്റലൈസേഷന്‍ കവറേജും 60 ദിവസത്തെ പോസ്റ്റ് ഹോസ്പിറ്റലൈസേഷന്‍ കവറേജും ഇതില്‍ ഉള്‍പ്പെടും. മാത്രമല്ല, ഡൊമിസിലിയറി ഹോസ്പിറ്റലൈസേഷന്‍ കവറേജും ഓട്ടോമാറ്റിക് റീചാർജും നോ ക്ലെയിം ബോണസും ഇതിലുണ്ട്. കൂടാതെ ആയുഷ് പോലെയുള്ള ബദല്‍ ചികിത്സാ രീതികള്‍ തെരഞ്ഞെടുക്കുന്നവർക്കും ഇൻഷ്വറൻസ് ലഭിക്കും.
പണ്ട് ഹൃദയസംബന്ധമായ അസുഖങ്ങള്‍ പ്രായമായവരെ മാത്രം ബാധിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് ചെറുപ്പക്കാർക്കിടയിലും കണ്ടുവരുന്ന അസുഖമായി മാറിയിരിക്കുന്നുവെന്ന് കെയർ ഹെൽത്ത് ഇൻഷുറൻസ് ഡിസ്ട്രിബ്യൂഷൻ ഹെഡ് അജയ് ഷാ പറഞ്ഞു അലസമായ ജീവിതശൈലി, മോശം ഭക്ഷണരീതി, മാനസികസംഘർഷം, പാരമ്പര്യം എന്നിവ ഉള്‍പ്പെടെ പലവിധ പ്രശ്നങ്ങളാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തില്‍ മുൻകൂട്ടി നിശ്ചയിക്കാനാവാത്ത മെഡിക്കല്‍ അത്യാവശ്യങ്ങള്‍ മൂലം ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിങ്ങളെ സുരക്ഷിതമാക്കാന്‍ ഒരു ഹെൽത്ത് ഇൻഷ്വറൻസിനു സാധിക്കും. ഹൃദയാരോഗ്യത്തെ കുറിച്ച് ബോധവത്ക്കരണവും പതിവ് ആരോഗ്യ പരിശോധനകള്‍ക്കൊപ്പം പ്രതിരോധ ആരോഗ്യ സംരക്ഷണത്തിന്‍റെ പ്രാധാന്യവും ഊന്നിപ്പറയുന്നതിനൊപ്പം കെയര്‍ ഹെൽത്ത് ഇൻഷ്വറൻസ് വ്യക്തികള്‍ക്ക് അവരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ആവശ്യമായ കവറേജ് ഉറപ്പാക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം