പോസ്റ്റ് ഓഫീസില്‍ നിന്നും ലോണ്‍, അതും രണ്ട് ശതമാനം പലിശയ്ക്ക്; കൂടുതലറിയാം

google news
Vv

chungath new advt

ജനങ്ങള്‍ക്ക് ഏറെ ഗുണകരമായ നിരവധി നിക്ഷേപ പദ്ധതികളാണ് രാജ്യത്തെ പോസ്റ്റ് ഓഫീസുകള്‍ വാഗ്ദാനം ചെയ്യുന്നത്. അപകട സാധ്യത കുറഞ്ഞതും മികച്ച റിട്ടേണ്‍സ് ലഭിക്കുന്നതുമായ നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസിലേത്.

 

അതുകൊണ്ട് നിരവധി ആളുകള്‍ അവരുടെ സാമ്പത്തിക സുരക്ഷിതത്വത്തിലേക്കുള്ള പ്രധാന മാര്‍ഗമായി പോസ്റ്റ് നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുക്കുന്നു. നിക്ഷേപം മാത്രമല്ല ലോണും പോസ്റ്റ് ഓഫീസില്‍ നിന്ന് ലഭിക്കും. പോസ്റ്റ് ഓഫീസിന്റെ റിക്കറിംഗ് ഡിപ്പോസിറ്റ് (ആര്‍ഡി) സ്കീം വഴിയാണ് ഉപഭോക്താക്കള്‍ക്ക് ലോണെടുക്കാൻ സാധിക്കുന്നത്. നിങ്ങള്‍ക്ക് പെട്ടെന്ന് പണം ആവശ്യമായി വരികയും വഴിയൊന്നും കാണാതിരിക്കുകയും ചെയ്താല്‍, നിങ്ങളുടെ ഏതെങ്കിലും നിക്ഷേപം പിൻവലിക്കുന്നതിന് പകരം പോസ്റ്റ് ഓഫീസ് ആര്‍ഡിയില്‍ നിന്ന് വായ്പയെടുത്ത് പണത്തിന്റെ ആവശ്യം നിറവേറ്റാം.

പോസ്റ്റ് ഓഫീസിന്റെ തന്നെ ജനപ്രിയ നിക്ഷേപ പദ്ധതികളിലൊന്നാണ് റിക്കറിംഗ് ഡിപ്പോസിറ്റ്. ചെറിയ സമ്ബാദ്യത്തിലൂടെ നിക്ഷേപം നടത്തി വലിയ തുക ഉണ്ടാക്കാൻ കഴിയുന്ന ഒരു സ്കീമാണ് ഇത്. അഞ്ച് വര്‍ഷത്തെ ആര്‍ഡിയില്‍ 6.7 ശതമാനം പലിശയാണ് നിക്ഷേപകര്‍ക്ക് ലഭിക്കുന്നത്. ഇതിന് കീഴില്‍ തന്നെയാണ് വായ്പ സൗകര്യവും വരുന്നത്. പോസ്റ്റ് ഓഫീസ് ആര്‍ഡിയില്‍ നിന്നും എങ്ങനെ വായ്പയെടുക്കാമെന്നും നിബന്ധനകളും മറ്റു വിവരങ്ങളും വിശദമായി പരിശോധിക്കാം.

    

read also:ബാങ്കിങ്, ഫിനാൻസ് ഓഹരികളിൽ നിക്ഷേപിക്കാവുന്ന പുതിയ ഫണ്ടുമായി ഡിഎസ്പി മുച്വല്‍ ഫണ്ട്

   

പോസ്റ്റ് ഓഫീസിന്റെ അഞ്ച് വര്‍ഷത്തെ റിക്കറിംഗ് ഡിപ്പോസിറ്റ് പദ്ധതയില്‍ തുടര്‍ച്ചയായി 12 മാസം നിക്ഷേപിച്ചാല്‍ നിങ്ങള്‍ക്ക് വായ്പ സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കും. ഒരു വര്‍ഷത്തിനുശേഷം, നിങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച തുകയുടെ 50 ശതമാനം വരെ നിങ്ങള്‍ക്ക് വായ്പയെടുക്കാം. ഒറ്റത്തവണയായോ തുല്യ പ്രതിമാസ തവണകളായോ തിരിച്ചടവ് നടത്താനുള്ള അവസരവും പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നു.

രണ്ട് ശതമാനം പലിശയാണ് ഇത്തരത്തില്‍ ആര്‍ഡിയില്‍ നിന്നുമെടുക്കുന്ന വായ്പയ്ക്ക് പോസ്റ്റ് ഓഫീസ് ഈടാക്കുന്നത്. ഇതോടൊപ്പം ആര്‍ഡി അക്കൗണ്ടിന് ബാധകമായ പലിശ നിരക്കും തിരിച്ചടയ്ക്കണം. പിൻവലിക്കല്‍ തീയതി മുതല്‍ തിരിച്ചടവ് തീയതി വരെയായിരിക്കും പലിശ കണക്കാക്കുക. ലോണ്‍ എടുത്തതിന് ശേഷം കൃത്യസമയത്ത് തിരിച്ചടച്ചില്ലെങ്കില്‍, ആര്‍ഡി കാലാവധി പൂര്‍ത്തിയാകുമ്ബോള്‍, വായ്പ തുക പലിശ സഹിതം അതില്‍ നിന്ന് കുറയ്ക്കും. ആര്‍‌ഡിയ്‌ക്കെതിരായ വായ്പാ സൗകര്യം ലഭിക്കുന്നതിന്, നിങ്ങള്‍ പാസ്‌ബുക്കിനൊപ്പം അപേക്ഷാ ഫോറം പൂരിപ്പിച്ച്‌ പോസ്റ്റ് ഓഫീസില്‍ സമര്‍പ്പിക്കാവുന്നതാണ്.

 

100 രൂപ നിക്ഷേപിച്ചുകൊണ്ട് പോസ്റ്റ് ഓഫീസ് ആര്‍ഡി അക്കൗണ്ട് തുറക്കാവുന്നതാണ്. ഇത് ആര്‍ക്കും എളുപ്പത്തില്‍ ലാഭിക്കാൻ കഴിയുന്ന തുകയാണ്. ഇതില്‍ പരമാവധി നിക്ഷേപ പരിധിയില്ല. പോസ്റ്റ് ഓഫീസ് ആര്‍ഡിയില്‍ പലിശ കൂട്ടുന്നതിന്റെ പ്രയോജനം നിങ്ങള്‍ക്ക് ലഭിക്കും. ഓരോ പാദത്തിലും പലിശ കണക്കാക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ക്ക് 5 വര്‍ഷത്തിനുള്ളില്‍ പലിശ രൂപത്തില്‍ നല്ല ലാഭം ലഭിക്കും.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു