കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റുപേ എന്‍സിഎംസി പ്രീപെയ്ഡ് കാര്‍ഡ് ആയ ‘നേഷന്‍ ഫസ്റ്റ് ട്രാന്‍സിറ്റ് കാര്‍ഡ്’ പുറത്തിറക്കി. മെട്രോ, ബസ്, വാട്ടര്‍ ഫെറി, പാര്‍ക്കിങ് തുടങ്ങിയ യാത്രാ അവശ്യങ്ങള്‍ക്ക് ഒരൊറ്റ കാര്‍ഡിലൂടെ സൗകര്യപ്രദമായ ഡിജിറ്റല്‍ ടിക്കറ്റിങ് പണമടയ്ക്കല്‍ ഉറപ്പാക്കുന്നതാണ് പുതുതായി പുറത്തിറക്കിയ ഈ കാര്‍ഡ്. ഇതിനു പുറമെ റീട്ടെയില്‍, ഇ-കോമേഴ്സ് പണമടക്കലുകള്‍ക്കായും വ്യക്തികള്‍ക്ക് ഈ കാര്‍ഡ് ഉപയോഗിക്കാം.
Read also….ടാറ്റാ പവര്‍ 2024 സാമ്പത്തിക വര്‍ഷം ഏഴായിരം ചാര്‍ജിങ് പോയിന്‍റുകള്‍ സ്ഥാപിക്കും
തങ്ങളുടെ ഉപഭോക്താക്കളുടെ ബാങ്കിങും ദൈനംദിന ജീവിതവും ലളിതമാക്കാനുള്ള തുടര്‍ച്ചയായ ശ്രമങ്ങളാണ് എസ്ബിഐ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് കുമാര്‍ ഖാരെ പറഞ്ഞു. യാത്രാ അനുഭവങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുന്നതാവും റുപേയും നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് സാങ്കേതികവിദ്യയും പിന്തുണ നല്‍കുന്ന നേഷന്‍ ഫസ്റ്റ് ട്രാന്‍സിറ്റ് കാര്‍ഡെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം