സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ജൂ​ണി​ല്‍ 12 കോ​ടി വാ​ക്സി​ന്‍ കൂ​ടി; 6.09 കോ​ടി വാ​ക്സി​ന്‍ ഡോ​സു​ക​ള്‍ സൗ​ജ​ന്യ​മാ​യി നല്‍കും

vaccine

ന്യൂ​ഡ​ല്‍​ഹി: സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ജൂ​ണി​ല്‍ പ​ന്ത്ര​ണ്ട് കോ​ടി വാ​ക്സി​ന്‍ ഡോ​സു​ക​ള്‍ കൂ​ടി ന​ല്‍​കു​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. ഇ​തി​ല്‍ 6.09 കോ​ടി വാ​ക്സി​ന്‍ ഡോ​സു​ക​ള്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കും. അ​വ​ശേ​ഷി​ക്കു​ന്ന 5.86 കോ​ടി ഡോ​സു​ക​ള്‍ സം​സ്ഥാ​ന​ങ്ങ​ള്‍ നേ​രി​ട്ട് സം​ഭ​രി​ക്കു​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.

വാ​ക്സി​ന്‍ വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ച​ത്. കൂ​ടു​ത​ല്‍ വാ​ക്സി​നു​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളാ​ണ് കേ​ന്ദ്രം സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്. 

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​വ​രു​ന്ന വാ​ക്സി​നേ​ഷ​നി​ല്‍ പ​ങ്കാ​ളി​ക​ളാ​യ വി​വി​ധ ക​ന്പ​നി​ക​ളു​ടെ വാ​ക്സി​നു​ക​ള്‍ ത​ദ്ദേ​ശീ​യ പ​രീ​ക്ഷ​ണ​ത്തി​ന് വി​ധേ​യ​മാ​കാ​തെ ത​ന്നെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് അ​നു​മ​തി ന​ല്‍​കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ര്‍​ഗ​ങ്ങ​ളാ​ണ് സ​ര്‍​ക്കാ​ര്‍ തേ​ടു​ന്ന​ത്.

നേരത്തെ ജൂണില്‍ കൊവിഷീല്‍ഡ് വാക്‌സിന്റെ ഒന്‍പത് മുതല്‍ 10 കോടി ഡോസുകള്‍വരെ ഉത്പാദിപ്പിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചിരുന്നു.