ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസ്: അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു

ravi

കൊച്ചി: ബ്യുട്ടിപാർലർ വെടിവെയ്പ്പ് കേസിൽ കേരള പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ അധോലോക കുറ്റവാളി രവി പൂജാരിയെ അന്വേഷണ സംഘം ബംഗളുരുവിൽ നിന്നും കൊച്ചിയിലെത്തിച്ചു. പരപ്പന അഗ്രഹാര ജയിലില്‍ നിന്നും അതീവ സുരക്ഷ അകമ്പടിയോടെ ബെംഗളൂരു വിമാനത്താവളത്തിൽ എത്തിച്ച പൂജാരിയെ എ​യ​ര്‍ ഏ​ഷ്യ​യു​ടെ വി​മാ​ന​ത്തി​ലാ​ണ് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​ച്ച​ത്.

സു​ര​ക്ഷാ ഭീ​ഷ​ണി​യു​ള്ള​തി​നാ​ല്‍ അ​ദ്ദേ​ഹ​ത്തെ എ​ടി​എ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ല്‍ സൂ​ക്ഷി​ക്കും. തു​ട​ര്‍​ന്ന് വ്യാ​ഴാ​ഴ്ച വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യും. ബു​ധ​നാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് ബം​ഗ​ളൂ​രു പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ലെ​ത്തി ക്രൈം​ബ്രാ​ഞ്ച് സം​ഘം പൂ​ജാ​രി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.


തു​ട​ര്‍​ന്ന് പൂ​ജാ​രി​യെ വ​ന്‍ സു​ര​ക്ഷാ സ​ന്നാ​ഹ​ത്തോ​ടെ ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ചു. ഇ​വി​ടെ നി​ന്നാ​ണ് രാ​ത്രി​യോ​ടെ വി​മാ​ന​മാ​ര്‍​ഗം കൊ​ച്ചി​യി​ലെ​ത്തി​ച്ച​ത്. കേ​സി​ല്‍ ഇ​യാ​ളു​ടെ പ​ങ്കാ​ളി​ത്തം സം​ബ​ന്ധി​ച്ച വി​വ​രം ശേ​ഖ​രി​ക്കു​ന്ന​തി​നാ​യാ​ണ് ര​വി പൂ​ജാ​രി​യെ ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.

അടുത്ത ചൊവ്വാഴ്ച വരെയാണ് കേസിൽ പൂജാരിയെ കേരള പൊലീസിന്‍റെ കസ്റ്റഡിയിൽ വിട്ടത്. നടി ലീന മരിയാ പോളിന്‍റെ കടവന്ത്രയിലെ ബ്യൂട്ടിപാർലറില്‍ 2018 ഡിസംബർ 15 ന് ഉച്ചയ്ക്കാണ്  വെടിവെപ്പുണ്ടായത്. കുറ്റകൃത്യത്തിന്‍റെ ഉത്തരവാദിത്തം രവി പൂജാരി സ്വയം ഏറ്റെടുത്തിരുന്നു.