പാലത്തായി പീഡനക്കേസിൽ ബിജെപി നേതാവ് പ്രതിയെന്നുറപ്പിച്ച് റിപ്പോർട്ട്

palathayi rape case

കണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകനും ബിജെപി നേതാവുമായ കുനിയിൽ പത്മരാജൻ ലൈംഗികമായി പീഡിപ്പിച്ചതാണെന്ന് അന്വേഷണസംഘത്തിന്റെ റിപ്പോർട്ട്.  പീഡനം നടന്ന മുറിയിൽ നിന്നും അന്വേഷണസംഘത്തിന്​ ലഭിച്ച രക്തക്കറ ശാസ്ത്രീയ പരിശോധനക്ക്​ അയച്ചിരുന്നു. പരിശോധനക്ക്​ ശേഷം അന്വേഷണ സംഘത്തിന് ലഭിച്ച റിപ്പോർട്ടിൽ പീഡനം നടന്നുവെന്ന്​ തെളിയിക്കുന്നന്നതാണ്​.

ബിജെ.പി നേ​താ​വും അ​ധ്യാ​പ​ക​നു​മാ​യ​ ക​ട​വ​ത്തൂ​ർ മു​ണ്ട​ത്തോ​ടി​ൽ കു​റു​ങ്ങാ​ട്ട് കു​നി​യി​ൽ പ​ത്മ​രാ​ജ​ൻ നാ​ലാം ക്ലാ​സു​കാ​രി​യെ സ്​​കൂ​ളിലെ ശു​ചി​മു​റി​യി​ൽ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ്​ കേ​സ്. പോ​ക്​​സോ പ്ര​കാ​രം പാ​നൂ​ർ ​പൊ​ലീ​സ്​ ചാ​ർ​ജ്​ ചെ​യ്​​ത കേ​സ്​ ​ക്രൈം​ബ്രാ​ഞ്ച്​ ഏ​റ്റെ​ടു​ത്ത്​ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​പ്പോ​ൾ പോ​ക്​​സോ ഒ​ഴി​വാ​ക്കി. ഇ​ത്​ വി​വാ​ദ​മാ​യ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ര​ണ്ടു വ​നി​ത ഐ.​പി.​എ​സ്​ ഓ​ഫി​സ​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി അ​ന്വേ​ഷ​ണ സം​ഘം വി​പു​ലീ​ക​രി​ച്ച​ത്.

ഇ​വ​രു​​ൾ​പ്പെ​ട്ട സം​ഘം ഹൈ​കോ​ട​തി​യി​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ട്, ഇ​ര ക​ള്ളം പ​റ​യു​ക​യാ​ണ്​ എ​ന്നാ​യി​രു​ന്നു. പൊലീസ്​ കേസ്​ തേച്ചുമായ്​ച്ച്​ കളയാൻ ശ്രമിച്ചതിനെ തുടർന്ന്​ സംസ്ഥാനത്ത്​ ശക്​തമായ പ്രതിഷേധ സമരങ്ങൾ നടന്നിരുന്നു. കേ​സി​െൻറ​ മേ​ൽ​നോ​ട്ട ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന ക്രൈം​ബ്രാ​ഞ്ച്​ മേ​ധാ​വി ഐ.​ജി ശ്രീ​ജി​ത്തി​നെ മാ​റ്റി ഹൈകോടതി ഇടപ്പെട്ട്​ മാറ്റിയിരുന്നു.