നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ തോൽവി; റിപ്പോർട്ട് കേന്ദ്രനേതൃത്വത്തിന് നൽകി

bjp

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ തോൽവി സംബന്ധിച്ച് റിപ്പോർട്ട് കേന്ദ്രനേതൃത്വത്തിന് നൽകി. റിപ്പോർട്ട് പ്രധാനമന്ത്രിക്ക് സമർപ്പിച്ചുവെന്ന് സമിതി ചെയർമാൻ  സി.വി ആനന്ദ്ബോസ് പറഞ്ഞു. തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിലെ വീഴ്ച്ച ഉൾപ്പെടെയുള്ള വിഷയങ്ങളാണ് റിപ്പോർട്ടിൽ ഉള്ളതെന്ന് സൂചന.

തിരഞ്ഞെടുപ്പ് ഫണ്ടിൽ ക്രമക്കേട് നടന്ന സംഭവത്തിൽ പ്രധാനമന്ത്രി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഫണ്ട് ക്രമക്കേടിനെകുറിച്ച് നേരിട്ട് അന്വേഷണം നടത്തുമെന്നും ആരോപണങ്ങൾ സർക്കാരിന്റെ പ്രതിച്ഛായ നഷ്ടപെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.