കനത്ത മഴയിൽ മുംബൈയിൽ കെട്ടിടം തകർന്ന് വീണു; 9 മരണം

mumbai

മുംബൈ: കനത്ത മഴയിൽ മുംബൈയിൽ കെട്ടിടം തകർന്ന് വീണ് 9 മരണം സ്ഥിരീകരിച്ചു. മുംബൈയിലെ പാർപ്പിട സമുച്ചയത്തിലെ ഇരുനില കെട്ടിടം തകർന്ന് വീണാണ് അപകടം. നിരവധി പേർക്ക് പരിക്കുണ്ട്. ബുധനാഴ്ച്ച രാത്രി 11.10 -ഓടെയാണ് സംഭവം. മലാഡ് വെസ്റ്റിലെ ന്യൂ കളക്ടർ കോമ്പൗണ്ടിലുള്ള കെട്ടിടമാണ് തകർന്ന് വീണത്. മറ്റൊരു കെട്ടിടത്തിലേക്കാണ് ഇത് തകർന്ന് വീണത്.

തകർന്ന് കെട്ടിടത്തിന്റെ സമീപമുള്ള മൂന്ന് കെട്ടിടങ്ങളും അപകടകരമായ നിലയിലാണ് ഇപ്പോൾ ഉള്ളത്. ഈ കെട്ടിടങ്ങളിൽ താമസിക്കുന്നവരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ത്രീകളും കുട്ടികളും അടക്കം 15 പേരെ രക്ഷപെടുത്തി. കൂടുതൽ പേർ ഇനിയും കുടുങ്ങികിടക്കുന്നതായി സംശയമുണ്ട്.