കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം ഊർജിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

pinarayi

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം ഊർജിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. കവർച്ച ചെയ്യപ്പെട്ട മൂന്നര കോടി കണ്ടെത്തിയെന്നും കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഷാഫി പറമ്പിൽ എംഎൽഎ നൽകിയ അടിയന്തര പ്രമേയത്തിലാണ് മുഖ്യമന്ത്രി കൊടകര കേസിലെ വിവരങ്ങൾ മറുപടിയായി നൽകിയത്.

 കവർച്ച ചെയ്യപ്പെട്ട കാറിൽ നിന്നും മൂന്നര കോടി കണ്ടെത്തി. ഇതുവരെ 96 സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തി. 20 പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കുഴൽപ്പണ കേസിലെ വിവരങ്ങൾ ഇഡിയും തേടിയിരുന്നു. കഴിഞ്ഞ ഒന്നാം തീയതി ഇത് സംബന്ധിച്ച് വിവരങ്ങൾ കൈമാറിയതായി അദ്ദേഹം പറഞ്ഞു.