സംസ്ഥാനത്ത് ഓൺലൈൻ പഠനം തുടരേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

pinarayi

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തെ കുറിച്ച് മുന്നറിയിപ്പ് ഉള്ളതിനാലാണ് സംസ്ഥാനത്ത് ഓൺലൈൻ പഠനം തുടരേണ്ടിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ പഠന സൗകര്യം  ഉറപ്പ് വരുത്തുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. അൻവർ സാദത്ത് എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

പാഠപുസ്തകങ്ങൾക്ക് ഒപ്പം ഡിജിറ്റൽ ഉപകരണങ്ങളും വിദ്യാർഥികളിൽ ഉണ്ടാവേണ്ടതുണ്ട്. എല്ലാ വിദ്യാർഥികളുടെയും കൈകളിലും  പഠനത്തിന് ആവശ്യമായ ഡിജിറ്റൽ ഉപകരണങ്ങൾ എത്തിക്കുന്നതിന് ആവശ്യമായ പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകും.