പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ വെർച്വൽ ആയി ഉദ്ഘാടനം ചെയ്തു

cm

തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിന് ആരംഭം. ഈ വർഷവും  ഓൺലൈലിലൂടെ  തന്നെയാണ് അധ്യയന വർഷം  ആരംഭിക്കുന്നത്. പത്താം  ക്ലാസ് വരെയുള്ള 38  ലക്ഷം വിദ്യാർഥികൾ ഇത്തരത്തിൽ പഠനം നടത്തും. പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ വെർച്വൽ  ആയി ഉദ്ഘാടനം ചെയ്തു.

ചടങ്ങുകൾ തിരുവനന്തപുരത്തെ കോട്ടൺഹിൽ സ്‌കൂളിൽ പുരോഗമിക്കുകയാണ്. പ്രതിസന്ധി ഘട്ടം പുതിയ പാഠങ്ങൾ  പഠിക്കാനുള്ള കാലമെന്ന്  മുഖ്യമന്ത്രി പറഞ്ഞു. എല്ലാ പാഠഭാഗങ്ങളും അധ്യാപകർ ഡിജിറ്റൽ ആയി പഠിപ്പിക്കും. എല്ലാ വിദ്യാർഥികൾക്കും ഡിജിറ്റൽ പഠനം ഉറപ്പാക്കുമെന്ന് വിദ്യാഭാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.രണ്ടാം തവണയാണ് സംസ്ഥാനത്ത് ഓൺലൈൻ പ്രവേശനോത്സവം നടത്തുന്നത്.