ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ പിടികൂടാൻ വൈകിയതിൽ പോലിസിന് ശ്രദ്ധ കുറവ് ഉണ്ടായിട്ടുണ്ടെന്ന് കമ്മിഷണർ

accussed

കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ പിടികൂടാൻ വൈകിയതിൽ പോലിസിന് ശ്രദ്ധ കുറവ് ഉണ്ടായിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണർ സി എച്ച് നാഗരാജു. മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുകയും അതിന്റെ ദൃശ്യങ്ങൾ കണ്ടപ്പോഴുമാണ് ക്രൂരതയെ കുറിച്ച് മനസിലായതെന്നും അദ്ദേഹം പറഞ്ഞു.

പ്രതി മാർട്ടിൻ ജോസഫിനെ പിടികൂടിയ ശേഷം കൊച്ചിയിൽ മാധ്യമങ്ങൾ കാണുകയായിരുന്നു അദ്ദേഹം. പ്രതി മാർട്ടിനെതിരെ മറ്റൊരു യുവതിയും സമാനമായ പരാതി കൊടുത്തിട്ടുണ്ട്. ആ കേസ് അന്വേഷിക്കും. അതേസമയം മാർട്ടിനെതിരെയും ഈ ഗ്രൂപിനെതിരെയും ഇനിയും എന്തെങ്കിലും പരാതികൾ ഉണ്ടോയെന്ന് അന്വേഷിക്കുകയാണ്.

ഇവരുടെ വരുമാന മാർഗങ്ങൾ,സാമ്പത്തിക ഇടപാട് എന്നിവയെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും കമ്മിഷണർ പറഞ്ഞു.യുവതിയെ ഫ്ലാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫിനെ കഴിഞ്ഞ ദിവസം രാത്രി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.