കോവിഡ് വാക്‌സിൻ സംബന്ധിച്ച് നടക്കുന്ന വ്യാജ പ്രചാരണങ്ങൾ നടത്തുന്നവരെ നിയമപരമായി നേരിടും: മുഖ്യമന്ത്രി

kcm

തിരുവനന്തപുരം: കോവിഡ്   വാക്‌സിൻ സംബന്ധിച്ച് നടക്കുന്ന വ്യാജ പ്രചാരണങ്ങൾ ശ്രദ്ധയില്പെട്ടിട്ടുണ്ടെന്നും ഇതിന് നേതൃത്വം നൽകുന്നവരെ സർക്കാർ ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വാക്‌സിൻ എടുത്താൽ രണ്ടു വർഷത്തിനുളളിൽ  മരിക്കുമെന്ന് തരത്തിൽ പ്രചാരണങ്ങൾ നടക്കുന്നു.

വാക്‌സിൻ എടുത്താൽ രണ്ടു വർഷത്തിനുള്ളിൽ മരണപ്പെടുമെന്ന് വാർത്ത സാമൂഹ്യ മാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. അത് പൂർണമായും തെറ്റാണ്. ഇത് ശാസ്ത്രജ്ഞർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

മനുഷൃരുടെ  അതിജീവനം വലിയ ഒരു പ്രതിസന്ധിയെ നേരിടുമ്പോൾ ഇത്തരം പ്രവർത്തനങ്ങൾ നീതിക്കരിക്കാൻ കഴിയാത്തതാണ്. ഇത്തരം പ്രചാരണം നടത്തുന്നവർക്ക് എതിരെ സർക്കാർ നിയമപരമായി തന്നെ നേരിടും. വാക്‌സിനേഷനാണ് ഈ മഹാമാരിയെ മറികടക്കാനുള്ള ആയുധമെന്നും അദ്ദേഹം പറഞ്ഞു.