ഇ.ശ്രീധരന്റെ പേര് കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിക്കുന്നു

sreedharan

തിരുവനന്തപുരം: ഇ.ശ്രീധരന്റെ പേര് കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിക്കുന്നു. സുശീൽ കുമാർ മോദി, സർബാനന്ദ സോനോവാൾ, രാംമാധവ് തുടങ്ങിയവരാണ് പരിഗണന പട്ടികയിൽ ഉള്ളത്.രണ്ട്  ദിവസത്തെ ബിജെപി ജനറൽ സെക്രെട്ടറിമാരുടെ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഈകാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.

കൂടുതൽ യോഗ്യർ ആയവരെ മന്ത്രിസഭയിലേക്ക് എത്തിക്കണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. കോവിഡ്  പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രതിച്ഛായ നഷ്ടപെട്ട കേന്ദ്ര സർക്കാരിന് കരകയറാനുള്ള മാർഗം കൂടിയാണിത്. ഇതിനായിട്ടാണ് ബിജെപി ജനറൽ സെക്രെട്ടറിമാരുടെ യോഗം ഡൽഹിയിൽ ചേരുന്നത്.

കേന്ദ്രമന്ത്രിസഭയുടെ പുനഃസംഘടന യോഗത്തിൽ പ്രധാന ചർച്ച വിഷയമായി. ഇതിലേക്കാണ് സുശീൽ കുമാർ മോദി, സർബാനന്ദ സോനോവാൾ, രാംമാധവ് എന്നിവരുടെ പേര് പരിഗണിക്കുന്നത്. ഘടകകക്ഷികളിൽ ജെഡിയുവിന് കൂടി പ്രാധാന്യം നൽകി പത്ത് പേരെ ഉൾപ്പെടുത്തി പട്ടിക തയ്യാറാക്കും. ജനറൽ സെക്രെട്ടറിമാരുടെ യോഗത്തിന് ശേഷം അന്തിമപട്ടിക പ്രധാനമന്ത്രിക്ക് കൈമാറും.