സൗജന്യ വാക്സിൻ നയം: 44 കോടി ഡോസ് വാക്​സിന്‍ കൂടി വാങ്ങാന്‍ ഓർഡർ നല‍്കി കേന്ദ്രം

കോവിഡ് വാക്‌സിന്‍; മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിനൊരുങ്ങി സൗദി അറേബ്യ

ന്യൂഡൽഹി: 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ പ്രഖ്യാപിച്ചതിന് പിന്നാലെ 44 കോടി ഡോസ് വാക്സിന് ഓർഡർ നൽകി കേന്ദ്ര സർക്കാർ. സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 25 കോടി ഡോസ് കോവിഷീൽഡിനും ഭാരത് ബയോടെകിൽ നിന്ന് 19 കോടി ഡോസ് കോവാക്സിനും ഓർഡർ നൽകിയെന്ന് നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ വികെ പോൾ വ്യക്തമാക്കി.

രണ്ട് വാക്സിൻ നിർമാതാക്കൾക്കും കേന്ദ്രം ഇതിനോടകം നൽകിയ ഓർഡറുകൾക്ക് പുറമേയാണിത്. ഘട്ടംഘട്ടമായി 2021 ഡിസംബറിനുള്ളിൽ 44 കോടി ഡോസും ലഭ്യമാകും.  

ആഗസ്​റ്റ്​ മുതല്‍ വാക്​സിന്‍ ലഭിച്ച്‌​ തുടങ്ങും. എന്നാലും ഡിസംബറിനുള്ളി​ലെ ഓര്‍ഡര്‍ ചെയ്​ത മുഴുവന്‍ ഡോസും കമ്ബനികള്‍ നല്‍കുകയുള്ളു. രണ്ട്​ കമ്ബനികള്‍ക്കും വാക്​സിന്‍ തുകയുടെ 30 ശതമാനം അഡ്വാന്‍സ് നല്‍കിയതായും അധികൃതര്‍ വെളിപ്പെടുത്തി.

കോവാക്സിനും കോവിഷീൽഡിനും പുറമേ ബയോളജിക്കൽ ഇ കമ്പനിയുടെ 30 കോടി ഡോസ് വാക്സിനും കേന്ദ്രം ഓർഡർ നൽകിയിട്ടുണ്ട്. ഇത് സെപ്തംബറോടെ ലഭ്യമാകും.

അതെസമയം പുതിയ വാക്​സിന്‍ നയം നടപ്പാക്കാന്‍ 50000 കോടി രൂപ ചെലവ്​ വരുമെന്ന്​ കേന്ദ്രം വ്യക്​തമാക്കി.